നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് സമനില; സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്‌

New Update

publive-image

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. ഗ്രൂപ്പ് എയില്‍ ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് സമനില വഴങ്ങിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ചു. . ബെംഗളൂരുവിനായി റോയ് കൃഷ്ണയും ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയാസ് ഡിയാമാന്റക്കോസും ഗോളുകള്‍ നേടി.

Advertisment

കഴിഞ്ഞ മത്സരത്തില്‍ ശ്രീനിഥ ഡെക്കാനോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. ഗ്രൂപ്പ് എയില്‍ നിന്ന് ബെംഗളൂരൂ സെമിയിലെത്തി.

Advertisment