/sathyam/media/post_attachments/HZkNg7ldQ6vgkWTgFeVF.jpg)
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചെടുത്തു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന നിലയില്‍ ആര്‍സിബിയുടെ പോരാട്ടം അവസാനിച്ചു.
45 പന്തില്‍ 83 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ, 27 പന്തില്‍ 52 റണ്‍സെടുത്ത ശിവം ദുബെ, 20 പന്തില്‍ 37 റണ്‍സെടുത്ത അജിങ്ക്യ രഹാനെ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
36 പന്തില്‍ 76 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെലാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലെസിസ് 33 പന്തില്‍ 62 റണ്‍സെടുത്തു. ചെന്നൈയ്ക്കു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും, മഥീഷ പതിരന രണ്ട് വിക്കറ്റും വീഴ്ത്തി.