/sathyam/media/post_attachments/RTlozzkm3rx12wAMT23b.jpg)
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 192 റണ്‍സെടുത്തു. 19.5 ഓവറില്‍ 178 റണ്‍സിന് ഹൈദരാബാദ് പുറത്തായി.
പുറത്താകാതെ 40 പന്തില്‍ 64 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനിന്റെയും, 17 പന്തില്‍ 37 റണ്‍സ് നേടിയ തിലക് വര്‍മയുടെയും പ്രകടനമികവിലാണ് മുംബൈ മികച്ച സ്‌കോര്‍ അടിച്ചെടുത്തത്. ഇഷന്‍ കിഷന്‍ 31 പന്തില്‍ 38 റണ്‍സെടുത്തു. ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സെന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
41 പന്തില്‍ 48 റണ്‍സ് നേടിയ മയങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെയിന്റിച്ച് ക്ലാസന്‍ 16 പന്തില്‍ 36 റണ്‍സെടുത്തു. മുംബൈയ്ക്കു വേണ്ടി ജേസണ്‍ ബെറെന്‍ഡോഫും, റിലെ മെറിഡിത്തും, പീയുഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.