പടിക്കല്‍ കൊണ്ടുപോയി കലമുടച്ച് രാജസ്ഥാന്‍ റോയല്‍സ്; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 10 റണ്‍സ് ജയം

New Update

publive-image

Advertisment

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ 10 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ്. രാജസ്ഥാന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഒരു ഘട്ടത്തില്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്ന രാജസ്ഥാന് ബാറ്റര്‍മാരുടെ മെല്ലെപ്പോക്കും, അവസാന നിമിഷം വിക്കറ്റ് കളഞ്ഞുകുളിച്ചതുമാണ് തിരിച്ചടിയായത്. ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാളും ആദ്യ വിക്കറ്റില്‍ 87 റണ്‍സ് നേടിയിരുന്നു.

പിന്നീടാണ് രാജസ്ഥാന്‍ അപ്രതീക്ഷിത തകര്‍ച്ച നേരിടേണ്ടി വന്നത്. ജയ്‌സ്വാള്‍ 35 പന്തില്‍ 44 റണ്‍സെടുത്തും, ബട്ട്‌ലര്‍ 41 പന്തില്‍ 40 റണ്‍സെടുത്തും പുറത്തായി. സഞ്ജു സാംസണ്‍ രണ്ട് റണ്‍സെടുത്ത് റണ്‍ ഔട്ടായി. ലഖ്‌നൗവിനു വേണ്ടി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും, മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും വീഴ്ത്തി.

42 പന്തില്‍ 51 റണ്‍സെടുത്ത കൈല്‍ മേയേഴ്‌സാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. കെ.എല്‍. രാഹുല്‍ 32 പന്തില്‍ 39 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും ആറു മത്സരങ്ങളില്‍ നിന്ന് നാലു വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

Advertisment