/sathyam/media/post_attachments/GQiCTLjeBfXcw0Gh3I4D.jpg)
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലേേഞ്ചഴ്‌സ് ബാംഗ്ലൂര്‍ പഞ്ചാബ് കിംഗ്‌സിനെ 24 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. പഞ്ചാബ് 18.2 ഓവറില്‍ 150 റണ്‍സിന് പുറത്തായി.
56 പന്തില്‍ 84 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസ്, 47 പന്തില്‍ 59 റണ്‍സ് നേടിയ വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പഞ്ചാബിനു വേണ്ടി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
30 പന്തില്‍ 46 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗ്, 27 പന്തില്‍ 41 റണ്‍സ് നേടിയ ജിതേഷ് ശര്‍മ എന്നിവര്‍ പഞ്ചാബിനായി പൊരുതി. ആര്‍സിബിക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലു വിക്കറ്റും, വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റും വീഴ്ത്തി.