ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അനായാസ ജയം; സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്‌

New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി. 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ വിജയലക്ഷ്യം മറികടന്നു.

പുറത്താകാതെ 57 പന്തില്‍ 77 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. റുതുരാജ് ഗെയ്ക്വാദ് 30 പന്തില്‍ 35 റണ്‍സെടുത്തു. ഹൈദരാബാദിനു വേണ്ടി മയങ്ക് മാര്‍ഖണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

26 പന്തില്‍ 34 റണ്‍സ് നേടിയ അഭിഷേക് ശര്‍മയ്ക്ക് മാത്രമാണ് ഹൈദരാബാദ് ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ചെന്നൈയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisment