/sathyam/media/post_attachments/oqi4NEUyJDqD8M0X5Agy.jpg)
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിട്ടും ഗുജറാത്ത് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും, തങ്ങളുടെ ബാറ്റര്‍മാരുടെ മെല്ലെപ്പോക്കും ലഖ്‌നൗവിന് തിരിച്ചടിയായി. ലഖ്‌നൗവിന്റെ ടോപ് സ്‌കോററായ കെ.എല്‍. രാഹുല്‍ 61 പന്തിലാണ് 68 റണ്‍സെടുത്തത്. കൈല്‍ മേയേഴ്‌സ് 19 പന്തില്‍ 24 റണ്‍സും. ക്രുണാല്‍ പാണ്ഡ്യ 23 പന്തില്‍ 23 റണ്‍സും എടുത്തു. മറ്റ് ബാറ്റര്‍മാര്‍ രണ്ടക്കം കടന്നില്ല.
അവസാന ഓവറില്‍ ലഖ്‌നൗവിന്റെ നാല് പേരാണ് ഔട്ടായത്. ഗുജറാത്തിനു വേണ്ടി മോഹിത് ശര്‍മയും, നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
50 പന്തില്‍ 66 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും, 47 പന്തില്‍ 47 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുമാണ് ഗുജറാത്ത് ബാറ്റര്‍മാരില്‍ തിളങ്ങിയത്. ലഖ്‌നൗവിനു വേണ്ടി ക്രുണാല്‍ പാണ്ഡ്യയും, മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.