മുംബൈ ഇന്ത്യന്‍സ് പൊരുതിത്തോറ്റു; പഞ്ചാബ് കിംഗ്‌സിന് 13 റണ്‍സ് ജയം

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് 13 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. മുംബൈയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

29 പന്തില്‍ 55 റണ്‍സെടുത്ത സാം കറണ്‍, 28 പന്തില്‍ 41 റണ്‍സെടുത്ത ഹര്‍പ്രീത് സിംഗ് ഭാട്ടിയ, 17 പന്തില്‍ 29 റണ്‍സെടുത്ത അഥര്‍വ ടെയ്‌ഡെ, 17 പന്തില്‍ 26 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗ്, ഏഴ് പന്തില്‍ 25 റണ്‍സെടുത്ത ജിതേഷ് ശര്‍മ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മുംബൈയ്ക്കു വേണ്ടി പീയുഷ് ചൗളയും, കാമറൂണ്‍ ഗ്രീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

43 പന്തില്‍ 67 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 57 റണ്‍സെടുത്തു. രോഹിത് ശര്‍മ 27 പന്തില്‍ 44 റണ്‍സെടുത്തു. പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിംഗ് നാലു വിക്കറ്റ് വീഴ്ത്തി.

Advertisment