/sathyam/media/post_attachments/pb3BnVX9uJt5ta2CXh29.jpg)
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ ഹൈദരാബാദിന് സാധിച്ചുള്ളൂ.
27 പന്തില്‍ 34 റണ്‍സെടുത്ത മനീഷ് പാണ്ഡെ, 34 പന്തില്‍ 34 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍, 15 പന്തില്‍ 25 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഡല്‍ഹി ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറും, രണ്ട് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങി.
39 പന്തില്‍ 49 റണ്‍സെടുത്ത മയങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെയിന്റിച്ച് ക്ലാസണ്‍ 19 പന്തില്‍ 31 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍ 15 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിയ്ക്കായി അക്‌സര്‍ പട്ടേലും, ആന്റിച്ച് നോക്യെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.