/sathyam/media/post_attachments/6LIScvtMIF7uQMREXNsW.jpg)
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 55 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ മുംബൈയ്ക്ക് സാധിച്ചുള്ളൂ.
34 പന്തില്‍ 56 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍, 22 പന്തില്‍ 46 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 21 പന്തില്‍ 42 റണ്‍സെടുത്ത അഭിനവ് മനോഹര്‍, പുറത്താകാതെ അഞ്ച് പന്തില്‍ 20 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മുംബൈയ്ക്കു വേണ്ടി പീയുഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി.
21 പന്തില്‍ 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. കാമറൂണ്‍ ഗ്രീന്‍ 26 പന്തില്‍ 33 റണ്‍സെടുത്തു. ഗുജറാത്തിനു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ റാഷിദ് ഖാനും, മോഹിത് ശര്‍മയും ബൗളിംഗില്‍ തിളങ്ങി.