/sathyam/media/post_attachments/Ed3C0vxnJgWi57FSpsE5.jpg)
ജയ്പുർ: രാജസ്ഥാന്‍ റോയല്‍സില്‍ എത്തുന്നതിന് മുമ്പ് സഞ്ജു സാംസണെ അറിയില്ലായിരുന്നുവെന്ന് രാജസ്ഥാന്റെ ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട്. രാജസ്ഥാൻ റോയൽസ് യുട്യൂബിൽ പങ്കുവച്ച അഭിമുഖത്തിലാണ്, ബോൾട്ടിന്റെ വെളിപ്പെടുത്തൽ. എന്നാലിപ്പോള്‍ സഞ്ജുവുമായി അടുത്ത ബന്ധമാണുള്ളതെന്നും പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ് സഞ്ജു ഇത്ര മികച്ച താരമാണെന്ന് മനസിലായതെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.
''ഇവിടെ (റോയല്‍സ്) എത്തുന്നതിന് മുമ്പ് എനിക്ക് സഞ്ജുവിനെ അറിയില്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ് അദ്ദേഹം എത്ര മികച്ച താരമാണെന്ന് മനസിലായത്. ഏറ്റവും ശാന്തനായ, മികച്ച കളിക്കാരനാണ് സഞ്ജു. മാത്രമല്ല, ഏറ്റവും മികച്ച ക്യാപ്റ്റനും. സഞ്ജുവുമായി ഇപ്പോള്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.'' - ബോള്‍ട്ട് പറഞ്ഞു.
ജോസ് ബട്‍ലർ, യുസ്‌വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിക്കുന്നത് ഐപിഎൽ നൽകിയ സൗഭാഗ്യമാണെന്നും ബോൾട്ട് പ്രതികരിച്ചു. കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായതും ഐപിഎൽ നൽകിയ സൗഭാഗ്യമാണെന്ന് ബോൾട്ട് അഭിപ്രായപ്പെട്ടു.