ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 32 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്; പോയിന്റ് ടേബിളില്‍ വീണ്ടും ഒന്നാമതായി സഞ്ജുവും സംഘവും

New Update

publive-image

Advertisment

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 32 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

43 പന്തില്‍ 77 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാള്‍, 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജൂറല്‍, പുറത്താകാതെ 13 പന്തില്‍ 27 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സഞ്ജു സാംസണ്‍ 17 റണ്‍സെടുത്ത് പുറത്തായി. ചെന്നൈയ്ക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

33 പന്തില്‍ 52 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ് 29 പന്തില്‍ 47 റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി ആദം സാമ്പ മൂന്ന് വിക്കറ്റും, രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Advertisment