സഞ്ജു സാംസൺ എപ്പോഴും ടീമിനു വേണ്ടി മാത്രം കളിക്കുന്നു; മലയാളി താരത്തെ പ്രശംസിച്ച്‌ കുമാര്‍ സംഗക്കാര

New Update

publive-image

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസിച്ച് ടീം പരിശീലകന്‍ കുമാര്‍ സംഗക്കാര രംഗത്ത്. സഞ്ജു എപ്പോഴും ടീമിനു വേണ്ടിയാണു കളിക്കുന്നതെന്നു മത്സരശേഷം കുമാർ സംഗക്കാര പറഞ്ഞു.

Advertisment

‘‘സഞ്ജു സാംസൺ എപ്പോഴും ടീമിനു വേണ്ടിയാണു കളിക്കുന്നത്. ഇക്കാര്യം നേരത്തേ ജോസ് ബട്‌‍ലറും പറഞ്ഞിട്ടുണ്ട്. സഞ്ജു എങ്ങനെ റൺസ് കണ്ടെത്തുന്നു എന്നതിനെപ്പറ്റിയാണു ചിന്തിച്ചത്. സഞ്ജു അതിനു വേണ്ടി തന്നെയാണു ശ്രമിച്ചത്. സ്വന്തം പ്രകടനത്തേക്കുറിച്ചു ചിന്തിക്കാതെയുള്ള സഞ്ജുവിന്റെ കളി ടീമീനാകെ പോസിറ്റീവ് വൈബാണു നൽകിയത്.’’– കുമാർ സംഗക്കാര പ്രതികരിച്ചു.

Advertisment