പഞ്ചാബ് കിംഗ്‌സ് ബൗളര്‍മാരെ പഞ്ചറാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അടിച്ചെടുത്തത് 257 റണ്‍സ്; 56 റണ്‍സിന് ജയം

New Update

publive-image

Advertisment

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 56 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ കീഴടക്കി. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ലഖ്‌നൗ നേടിയത്. 19.5 ഓവറില്‍ 201 റണ്‍സിന് പഞ്ചാബ് പുറത്തായി.

40 പന്തില്‍ 72 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസ്, 24 പന്തില്‍ 54 റണ്‍സെടുത്ത കൈല്‍ മേയേഴ്‌സ്, 19 പന്തില്‍ 45 റണ്‍സെടുത്ത നിക്കോളാസ് പുരന്‍, 24 പന്തില്‍ 43 റണ്‍സെടുത്ത ആയുഷ് ബദോനി എന്നിവരുടെ ബാറ്റിംഗ് മികവാണ് ലഖ്‌നൗവിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. പഞ്ചാബിനു വേണ്ടി കഗിസോ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി.

36 പന്തില്‍ 66 റണ്‍സെടുത്ത അഥര്‍വ ടെയ്ഡ് ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 22 പന്തില്‍ 36 റണ്‍സെടുത്ത സിക്കന്ദര്‍ റാസയും, 10 പന്തില്‍ 24 റണ്‍സെടുത്ത ജിതേഷ് ശര്‍മയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലഖ്‌നൗവിനു വേണ്ടി യാഷ് താക്കൂര്‍ നാലു വിക്കറ്റും, നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റും, രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും വീഴ്ത്തി.

Advertisment