/sathyam/media/post_attachments/oTKdZUv6X1YVmzInKEG7.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയലക്ഷ്യം മറികടന്നു.
39 പന്തില്‍ 81 റണ്‍സെടുത്ത റഹ്‌മാനുല്ല ഗുര്‍ബാസിന്റെയും, 19 പന്തില്‍ 34 റണ്‍സെടുത്ത ആന്ദ്രെ റസലിന്റെയും പോരാട്ടമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, നൂര്‍ അഹമ്മദും, ജോഷുവ ലിട്ട്‌ലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
പുറത്താകാതെ 24 പന്തില്‍ 51 റണ്‍സെടുത്ത വിജയ് ശങ്കറാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ശുഭ്മന്‍ ഗില്‍ 35 പന്തില്‍ 49 റണ്‍സെടുത്തു. ഡേവിഡ് മില്ലര്‍ പുറത്താകാതെ 18 പന്തില്‍ 32 റണ്‍സെടുത്തു.