/sathyam/media/post_attachments/ZmkQ9Di1vQj6scxLFtMM.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒമ്പത് റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. ഡല്‍ഹിക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
36 പന്തില്‍ 67 റണ്‍സെടുത്ത അഭിഷേക് ശര്‍മയും, പുറത്താകാതെ 27 പന്തില്‍ 53 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസനും നടത്തിയ പോരാട്ടമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിയ്ക്കായി മിച്ചല്‍ മാര്‍ഷ് നാലു വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിലും തിളങ്ങിയ മാര്‍ഷ് 39 പന്തില്‍ 63 റണ്‍സെടുത്തു. ഫില്‍ സാള്‍ട്ട് 35 പന്തില്‍ 59 റണ്‍സെടുത്തു. അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 14 പന്തില്‍ 29 റണ്‍സെടുത്തു. ഹൈദരാബാദിനായി മയങ്ക് മാര്‍ഖണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.