അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഞെട്ടിച്ച് തകര്‍പ്പന്‍ ജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്‌

New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നാല് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 200 റണ്‍സ്. ആറു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ പഞ്ചാബ് വിജയം സ്വന്തമാക്കി. അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. മഥീഷ പതിരന എറിഞ്ഞ അവസാന പന്തില്‍ സിക്കന്ദര്‍ റാസ പഞ്ചാബിന് വിജയം സമ്മാനിക്കുകയായിരുന്നു.

പുറത്താകാതെ 52 പന്തില്‍ 92 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ്-37, ശിവം ദുബെ-18, മൊയിന്‍ അലി-10, രവീന്ദ്ര ജഡേജ-12 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. എംഎസ് ധോണി നാല് പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.

24 പന്തില്‍ 42 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗ്, 15 പന്തില്‍ 28 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, 24 പന്തില്‍ 40 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണ്‍, 20 പന്തില്‍ 29 റണ്‍സെടുത്ത സാം കറണ്‍, 10 പന്തില്‍ 21 റണ്‍സെടുത്ത ജിതേഷ ശര്‍മ, ഏഴ് പന്തില്‍ പുറത്താകാതെ 13 റണ്‍സ് നേടിയ സിക്കന്ദര്‍ റാസ എന്നിവര്‍ പഞ്ചാബിന്റെ വിജയത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കി.

Advertisment