കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും രാജസ്ഥാന്‍ റോയല്‍സിന് രക്ഷയില്ല; മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ ആറു വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തി ടിം ഡേവിഡാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.

സെഞ്ചുറി നേടിയ യഷ്വസി ജയ്‌സ്വാളാണ് (62 പന്തില്‍ 124) രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്കു വേണ്ടി അര്‍ഷദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പീയുഷ് ചൗള രണ്ട് വിക്കറ്റ് സ്വന്തമാക്കി.

29 പന്തില്‍ 55 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, 26 പന്തില്‍ 44 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്‍, പുറത്താകാതെ 14 പന്തില്‍ 45 റണ്‍സ് നേടിയ ടിം ഡേവിഡ് എന്നിവരുടെ ബാറ്റിംഗാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.

Advertisment