ബൗളര്‍മാര്‍ തിളങ്ങിയ പോരാട്ടം; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആര്‍സിബിക്ക് 18 റണ്‍സ് ജയം

New Update

publive-image

Advertisment

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 18 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. 19.5 ഓവറില്‍ 108 റണ്‍സിന് ലഖ്‌നൗ പുറത്തായി.

40 പന്തില്‍ 44 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിയ്ക്കും, 30 പന്തില്‍ 31 റണ്‍സെടുത്ത വിരാട് കോഹ്ലിക്കും മാത്രമാണ് ആര്‍സിബി ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ലഖ്‌നൗവിനു വേണ്ടി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റും, അമിത് മിശ്രയും, രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

13 പന്തില്‍ 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് മൈതാനം വിട്ട കെ.എല്‍. രാഹുല്‍ ലഖ്‌നൗവിനു വേണ്ടി പതിനൊന്നാമനായാണ് ബാറ്റിംഗിന് ഇറങ്ങിയത്. ആര്‍സിബിക്ക് വേണ്ടി ജോഷ് ഹേസല്‍വുഡും, കാണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment