/sathyam/media/post_attachments/FeTk72j1JJQvcfJmJpZD.jpg)
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ച് റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ ഗുജറാത്തിന് സാധിച്ചുള്ളൂ.
44 പന്തില്‍ 51 റണ്‍സെടുത്ത അമന്‍ ഹക്കീം ഖാന് മാത്രമാണ് ഡല്‍ഹി ബാറ്റര്‍മാരില്‍ തിളങ്ങാന്‍ സാധിച്ചത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റും, മോഹിത് ശര്‍മ രണ്ട് വിക്കറ്റും വീഴ്ത്തി.
ഗുജറാത്ത് ബാറ്റര്‍മാരും മത്സരത്തില്‍ നിരാശപ്പെടുത്തി. പുറത്താകാതെ 53 പന്തില്‍ 59 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ തെവാട്ടിയ ഏഴ് പന്തില്‍ 20 റണ്‍സെടുത്തു. ഡല്‍ഹിക്ക് വേണ്ടി ഇഷാന്ത് ശര്‍മയും, ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.