മഴ വില്ലനായി; ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം ഉപേക്ഷിച്ചു

New Update

publive-image

Advertisment

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ ആദ്യ മത്സരമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളി മുടക്കിയത്. തുടര്‍ന്ന് മഴ നില്‍ക്കാത്ത പശ്ചാത്തലത്തില്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ ക്രുണാല്‍ പാണ്ഡയാണ് ലഖ്‌നൗവിനെ നയിച്ചത്. പുറത്താകാതെ 33 പന്തില്‍ 59 റണ്‍സെടുത്ത ആയുഷ് ബദോനിക്ക് മാത്രമാണ് ലഖ്‌നൗ ബാറ്റര്‍മാരില്‍ തിളങ്ങാന്‍ സാധിച്ചത്. ചെന്നൈയ്ക്ക് വേണ്ടി മൊയിന്‍ അലി, മഹീഷ് തീക്ഷണ, മഥീഷ പതിരന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment