New Update
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും, പേസര്‍ ജയ്‌ദേവ് ഉനദ്കട്ടും കളിക്കില്ല. പരിക്കേറ്റതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
Advertisment
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് രാഹുലിന് പരിക്കേറ്റത്. പരിശീലനത്തിനിടെയാണ് ഉനദ്കട്ടിന് പരിക്കേറ്റത്.
ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് സൂചന. പരിക്ക് ഭേദമായാലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്ത മാസം നടക്കാനിരിക്കെ, ഐപിഎല്ലില്‍ കളിച്ചേക്കില്ല.