അവസാന ഓവര്‍ ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് റണ്‍സിന് തോറ്റു

New Update

publive-image

Advertisment

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ

35 പന്തില്‍ 46 റണ്‍സ് നേടിയ റിങ്കു സിംഗ്, 31 പന്തില്‍ 42 റണ്‍സ് നേടിയ നിതീഷ് റാണ, 15 പന്തില്‍ 24 റണ്‍സ് നേടിയ ആന്ദ്രെ റസല്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സെനും, ടി. നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

40 പന്തില്‍ 41 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെയിന്റിച്ച് ക്ലാസണ്‍ 36 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്കു വേണ്ടി ഷാര്‍ദുല്‍ താക്കൂറും, വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്നെങ്കിലും, ഹൈദരാബാദിന് അത് നേടാനായില്ല.

Advertisment