/sathyam/media/post_attachments/aK3umjpK1Q3DcdnG8CVW.jpg)
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 17.5 ഓവറില്‍ 118 റണ്‍സിന് പുറത്തായി. 13.5 ഓവറില്‍ ഗുജറാത്ത് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു രാജസ്ഥാന്റെ പ്രകടനം. 20 പന്തില്‍ 30 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മാത്രമാണ് ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഗുജറാത്തിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റും, നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.
പുറത്താകാതെ 34 പന്തില്‍ 41 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹ, പുറത്താകാതെ 15 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ, 35 പന്തില്‍ 36 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ എന്നിവര്‍ ഗുജറാത്തിന്റെ വിജയം അനായാസമാക്കി.