ഐപിഎല്‍: ആര്‍സിബിയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി വിജയലക്ഷ്യം മറികടന്നു.

46 പന്തില്‍ 55 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മഹിപാല്‍ ലോമ്രോര്‍ പുറത്താകാതെ 29 പന്തില്‍ 54 റണ്‍സെടുത്തു. ഫാഫ് ഡു പ്ലെസിസ് 32 പന്തില്‍ 45 റണ്‍സെടുത്തു. ഡല്‍ഹിക്ക് വേണ്ടി മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. 45 പന്തില്‍ 87 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട്, പുറത്താകാതെ 22 പന്തില്‍ 35 റണ്‍സെടുത്ത റിലീ റൂസോ എന്നിവരുടെ ബാറ്റിംഗാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്.

Advertisment