/sathyam/media/post_attachments/e2SATHG55FGIbGvbRkp6.jpg)
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 56 റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
പുറത്താകാതെ 51 പന്തില്‍ 94 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെയും, 43 പന്തില്‍ 81 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുടെയും ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 15 പന്തില്‍ 25 റണ്‍സെടുത്തു. ഡേവിഡ് മില്ലര്‍ പുറത്താകാതെ 12 പന്തില്‍ 21 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ കൈല്‍ മേയേഴ്‌സും (32 പന്തില്‍ 48), ക്വിന്റോണ്‍ ഡി കോക്കും (41 പന്തില്‍ 70) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതാണ് ലഖ്‌നൗവിന് തിരിച്ചടിയായത്. ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ നാലു വിക്കറ്റ് വീഴ്ത്തി.