ആര്‍സിബിയെ ആറു വിക്കറ്റിന് തകര്‍ത്തു; പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാമത്‌

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. 16.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു.

33 പന്തില്‍ 68 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വെല്‍, 41 പന്തില്‍ 65 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസ്, 18 പന്തില്‍ 30 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആര്‍സിബി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മുംബൈയ്ക്കു വേണ്ടി ജേസണ്‍ ബെറെന്‍ഡോഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

35 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, പുറത്താകാതെ 34 പന്തില്‍ 52 റണ്‍സ് നേടിയ നെഹാല്‍ വധേര, 21 പന്തില്‍ 42 റണ്‍സ് നേടിയ ഇഷന്‍ കിഷന്‍ എന്നിവരുടെ പ്രകടനം മുംബൈയുടെ ജയം അനായാസമാക്കി. ആര്‍സിബിക്ക് വേണ്ടി വൈശാഖ് വിജയ് കുമാറും, വനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.

Advertisment