/sathyam/media/post_attachments/p2l3VpLfLk4CxuJv5pji.jpg)
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 27 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
12 പന്തില്‍ 25 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ് 18 പന്തില്‍ 24 റണ്‍സും, അമ്പാട്ടി റായിഡു 17 പന്തില്‍ 23 റണ്‍സും, എം.എസ്. ധോണി ഒമ്പത് പന്തില്‍ 20 റണ്‍സും എടുത്തു. ഡല്‍ഹിക്ക് വേണ്ടി മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റും, അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
37 പന്തില്‍ 35 റണ്‍സ് നേടിയ റിലീ റൂസോയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡെ 29 പന്തില്‍ 27 റണ്‍സും, അക്‌സര്‍ പട്ടേല്‍ 12 പന്തില്‍ 21 റണ്‍സും എടുത്തു. ചെന്നൈയ്ക്കു വേണ്ടി മഥീഷ പതിരന മൂന്ന് വിക്കറ്റും, ദീപക് ചഹര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.