അടിച്ചുതകര്‍ത്ത് ജയ്‌സ്വാളും സഞ്ജുവും; കൊല്‍ക്കത്തയ്‌ക്കെതിരെ വമ്പന്‍ ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി രാജസ്ഥാന്‍ റോയല്‍സ്‌

New Update

publive-image

Advertisment

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്പത് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സ് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ വിജയലക്ഷ്യം മറികടന്നു.

പുറത്താകാതെ 47 പന്തില്‍ 98 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാളും, പുറത്താകാതെ 29 പന്തില്‍ 48 റണ്‍സെടുത്ത സഞ്ജു സാംസണുമാണ് രാജസ്ഥാന്റെ ജയം അനായാസമാക്കിയത്. ജോസ് ബട്ട്‌ലര്‍ റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായി.

42 പന്തില്‍ 57 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ക്ക് മാത്രമാണ് കൊല്‍ക്കത്ത ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാലു വിക്കറ്റും, ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.

Advertisment