ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

സ്പോര്‍ട്സ് ഡസ്ക്
Friday, August 27, 2021

മാഞ്ചസ്റ്റർ: ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 12 വർഷത്തിന് ശേഷമാണ് താരത്തിന്റെ ക്ലബ്ബിലേക്കുള്ള തിരിച്ചുവരവ്. ആരാധകവൃന്ദത്തെ ഞെട്ടിച്ചാണ് സുപ്പർ താരത്തിന്റെ ഈ മാറ്റം.

പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൽ ക്ലബ്ബായ യുവന്റ്‌സ് വിട്ടാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. 2023 ജൂൺ വരെയാണ് കരാർ. താരം പോർച്ചുഗലിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാവും. യുവന്റ്‌സിന് 173 കോടി രൂപ ട്രാൻസ്ഫർ ഫീസായി ലഭിക്കും.

2008 വരെ മാഞ്ചസ്റ്ററിൽ കളിച്ച റൊണാൾഡോയെ 80 മില്ല്യൺ പൗണ്ട് ചിലവഴിച്ചാണ് മുൻപ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. വീട്ടിലേക്ക് സ്വാഗതം എന്ന ട്വീറ്റോടെയാണ് മാഞ്ചസ്റ്റർ സൂപ്പർ താരത്തിനെ സ്വീകരിച്ചത്. ഇതിഹാസ താരത്തെ തിരികെ സ്വാഗതം ചെയ്യുമെന്ന് ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ ഓൽ ഗന്നർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

×