ചാറ്റുകള്‍ക്ക് പുതിയ 'ഡിസപിയറിങ്' ഓപ്ഷന്‍; പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സാപ്പ്‌

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ല്ലാ പുതിയ ചാറ്റുകള്‍ക്കും ഡിഫോള്‍ട്ടായി സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നത് (disappearing messages) ഓണാക്കാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുമെന്ന് വാട്‌സാപ്പ് പ്രഖ്യാപിച്ചു. ഇതിനായി രണ്ട് പുതിയ സമയദൈര്‍ഘ്യങ്ങള്‍ ചേര്‍ക്കുന്നതായും (24 മണിക്കൂറും 90 ദിവസവും, അതുപോലെ നിലവിലുള്ള ഏഴ് ദിവസത്തെ ഓപ്ഷനും) വാട്‌സാപ്പ് അറിയിച്ചു.

ഈ ഓപ്ഷന്‍ ഉപയോഗിക്കുമ്പോള്‍, നിങ്ങളോ മറ്റൊരാളോ ആരംഭിക്കുന്ന എല്ലാ പുതിയ ചാറ്റുകളും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയപരിധിക്ക് ശേഷം അപ്രത്യക്ഷമാകും. ഒരു ഗ്രൂപ്പ് ചാറ്റ് സൃഷ്ടിക്കുമ്പോള്‍ ഈ പുതിയ ഓപ്ഷന്‍ ചേര്‍ത്തിട്ടുണ്ടെന്നും, ഇതുപ്രകാരം ഉപയോക്താവിന് ഇത് ഗ്രൂപ്പുകളില്‍ ഉപയോഗിക്കാനാകുമെന്നും വാട്‌സാപ്പ് വ്യക്തമാക്കി.

ഈ പുതിയ ഫീച്ചര്‍ ഓപ്ഷണലാണെന്നും, ഉപയോക്താവിന്റെ നിലവിലുള്ള ചാറ്റുകളൊന്നും മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും വാട്‌സാപ്പ് അറിയിച്ചു.

'ഡിസപിയറിങ് മെസേജസ്' കഴിഞ്ഞ വര്‍ഷമാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. ഫോട്ടോകളും വീഡിയോകളും ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ അപ്രത്യക്ഷമാകുന്ന ഒരു മാര്‍ഗം അടുത്തിടെ അവതരിപ്പിച്ചിരുന്നു.

"'ഡിഫോള്‍ട്ട്'  ഡിസപിയറിങ് മെസേജസ് ഓണാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായി, നിങ്ങള്‍ തിരഞ്ഞെടുത്ത 'ഡിഫോള്‍ട്ട്' ഇതാണ് എന്ന് ആളുകളോട് പറയുന്ന ഒരു സന്ദേശം ചാറ്റുകളില്‍ പ്രദര്‍ശിപ്പിക്കും'', കമ്പനി പറയുന്നു. ഒരു പ്രത്യേക സംഭാഷണം സ്ഥിരമായി തുടരാന്‍ ഉപയോക്താവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതും സാധ്യമാണ്.

"'എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷനോടൊപ്പം ഡിസപിയറിങ് മെസേജുകളും ഇന്ന് ഒരു സ്വകാര്യ സന്ദേശമയയ്ക്കല്‍ സേവനത്തിന്റെ രണ്ട് നിര്‍ണായക സവിശേഷതകളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'', വാട്‌സാപ്പ് പറയുന്നു.

Advertisment