/sathyam/media/post_attachments/SlE7kSjvqYnCqXEAH3G1.jpg)
ന്യൂഡല്‍ഹി: ഗൂഗിളിന് വീണ്ടും കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്ന് പിഴ ശിക്ഷ. ചൊവ്വാഴ്ച 936.44 കോടി രൂപയാണ് കമ്മീഷന്‍ പിഴയടയ്ക്കാന്‍ വിധിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കമ്മീഷന്‍ ഗൂഗിളിന് പിഴ ശിക്ഷ വിധിക്കുന്നത്. നാലുദിവസം മുൻപു പിഴയിട്ട 1337.76 കോടിയും കൂടിയാകുമ്പോൾ ആകെ 2274 കോടി രൂപയാണ് ഗൂഗിൾ അടയ്ക്കേണ്ടി വരിക.
ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ആന്‍ഡ്രോയിഡ് ആപ്പുകളുടെ ഇന്‍ ആപ്പ് പേമെന്റ് സംവിധാനത്തില്‍ കമ്പനിയുടെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നല്‍കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതായി കമ്മീഷന്‍ ചൊവ്വാഴ്ച പറഞ്ഞു.