ഇന്‍സ്റ്റഗ്രാം പണിമുടക്കി, പരാതിയുമായി ഉപയോക്താക്കള്‍! പരിശോധിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം അധികൃതര്‍

author-image
ടെക് ഡസ്ക്
New Update

publive-image

ഇന്‍സ്റ്റഗ്രാംഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കള്‍ രംഗത്ത്. ട്വിറ്റര്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ തടസം നേരിടുന്നതായി അഭിപ്രായപ്പെട്ടത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതായും, പരിശോധിച്ച് വരികയാണെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു.

Advertisment

"നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അത് പരിശോധിക്കുകയും അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു," ഇന്‍സ്റ്റഗ്രാം അറിയിച്ചു.

മെസേജ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് രണ്ട് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായത്.

Advertisment