വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനി ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം. മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വിന്‍ഡോസിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആപ്ലിക്കേഷനാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. ഇത് വേഗതയിലും എളുപ്പത്തിലും ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു.
/sathyam/media/post_attachments/62dM2fWukXdRfEOmx02U.jpg)
ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ഉപകരണങ്ങളുമായി ലിങ്ക് ചെയ്യാനും കഴിയും. ഫോണ്‍ ഓഫ്ലൈനിലാണെങ്കില്‍ പോലും വിവിധ ഉപകരണങ്ങളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. വിന്‍ഡോസ് ഡെസ്‌ക്ടോപ്പില്‍ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ വീഡിയോ, വോയ്‌സ് കോളിംഗ് ഓപ്ഷനുകള്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും മറ്റ് ഉപകരണങ്ങളിലും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
നിങ്ങള്‍ക്ക് നാല് ഉപകരണങ്ങള്‍ വരെ ഒരുമിച്ച് ലിങ്ക് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്തിരിക്കുന്ന അത്രയും കാലം നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുമായി അവ ബന്ധപ്പെട്ടിരിക്കും. വാട്സ്ആപ്പില്‍ നിന്ന് ലോഗ് ഔട്ട് ചെയ്ത് ഏത് സമയത്തും നിങ്ങള്‍ക്ക് ഉപകരണം അണ്‍ലിങ്ക് ചെയ്യാനും കഴിയും. ഒരേസമയം നാല് ലിങ്ക് ചെയ്ത ഉപകരണങ്ങളും ഒരു ഫോണും നിങ്ങള്‍ക്ക് ഉപയോഗിക്കാം.
ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ നിങ്ങളുടെ ഫോണ്‍ ഓണ്‍ലൈനില്‍ തുടരേണ്ടതില്ലെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും 14 ദിവസത്തില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ ലോഗ് ഔട്ട് ചെയ്യപ്പെടും. കൂടാതെ, നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിനും പുതിയ ഉപകരണങ്ങള്‍ ലിങ്ക് ചെയ്യുന്നതിനും നിങ്ങളുടെ പ്രാഥമിക ഫോണ്‍ ആവശ്യവുമാണ്.