ഐഫോൺ സ്വന്തമാക്കുക എന്നത് മിക്ക ആളുകളുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്. അത്തരത്തിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. വമ്പിച്ച ഓഫറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. ഇത്തരത്തിൽ ഐഫോൺ 14- നാണ് ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുക. ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
ഐഫോൺ 14 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ് ഐഫോൺ 14. ഈ സ്മാർട്ട്ഫോണിന് 43,151 രൂപ വരെയാണ് കിഴിവ് നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇഎംഐ തുടങ്ങിയ ഇടപാടുകൾ വഴി 4,000 രൂപ ലാഭിക്കാൻ സാധിക്കും. കൂടാതെ, പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 29,250 വരെയാണ് കിഴിവ് ലഭിക്കുക. എല്ലാ ഓഫറുകളും കിഴിച്ചാൽ 36,749 രൂപയ്ക്കാണ് ഐഫോൺ 14 സ്വന്തമാക്കാൻ സാധിക്കുക.