ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ വെെറസ് കണ്ടെത്തിയതായി റിപ്പോർട്ട്

New Update

ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ വെെറസ് കണ്ടെത്തിയതായി റിപ്പോർട്ട്. ഫോണിലെ ക്യാമറയും കാളും ഫോട്ടോകളും വരെ ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ കെെകലാക്കാൻ ഈ വെെറസിന് കഴിയും. 'ടാം' വെെറസ് എന്നാണ് ഇതിന്റെ പേര്. ദേശീയ സെെബർ സുരക്ഷ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.

Advertisment

publive-image

വിശ്വസനീയമല്ലാത്ത തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് വഴിയാണ് ഈ വെെറസ് ഫോണിൽ എത്തുന്നത്. ടാം വെെറസ് ആൻഡ്രോയിഡ് ഫോണിൽ പ്രവേശിച്ചാൽ ഉപഭോക്തക്കളുടെ ഫോൺ കോൾ, ഫോട്ടോകൾ, ചാറ്റുകൾ, ക്യാമറ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങൾ ചോർത്താൻ കഴിയും. ഫോൺ കാളുകൾ മാത്രമല്ല ടാം വെെറസിന് നിങ്ങളുടെ ഫോൺ പാസ്‌വേഡുകൾ മാറ്റാനും കഴിയും. ഒപ്പം ഫോണിൽ സ്ക്രീൻഷോട്ടുകൾ എടുക്കാനും എസ് എം എസ് അയയ്ക്കാനും ഫയലുകൾ ഡൗൺലോഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും കഴിയും.തട്ടിപ്പ് സന്ദേശങ്ങലിലൂടെയും ടാം വെെറസ് ഫോണിൽ എത്തുന്നുണ്ട്. അതിനാൽ ബാങ്കിൽ നിന്നാടക്കം എന്ന പേരിൽ വരുന്ന സന്ദേശങ്ങൾ ശ്രദ്ധപൂർവം നിരീക്ഷിച്ച് മനസിലാക്കിയ ശേഷം വേണം പ്രതികരിക്കാൻ.

Advertisment