ഗൂഗിള്‍ നെസ്റ്റ് മിനി സ്പീക്കര്‍ സമ്മാനം; ബിഎസ്എന്‍എല്‍ ഓഫര്‍ നാളെ കൂടി മാത്രം

author-image
ടെക് ഡസ്ക്
New Update

publive-image

ഡൽഹി: കേന്ദ്ര പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൌജന്യമായി ഗൂഗിള്‍ നെസ്റ്റ് മിനി സ്മാര്‍ട്ട് സ്പീക്കര്‍ നല്‍കുന്നു. ഈ പദ്ധതി ആഗസ്റ്റ് 2021 ല്‍ മാത്രമാണ് ലഭിക്കുക. അതായത് അടുത്ത ദിവസം കൂടി ഇത് ലഭിക്കാന്‍ സാധ്യതയുണ്ട്.

Advertisment

ബിഎസ്എന്‍എല്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി തങ്ങളുടെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍റ്  ബില്ല് അടക്കുന്ന ഉപയോക്താക്കളില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്കാണ് ബിഎസ്എന്‍എല്‍ 2,999 രൂപ വിലയുള്ള ഗൂഗിള്‍ സ്മാര്‍ട്ട് സ്പീക്കര്‍ നല്‍കുന്നത്.

അടുത്തിടെയാണ് ബ്രോഡ്ബാന്‍റ് അടക്കമുള്ള സേവനങ്ങളുടെ ബില്ല് പേ ചെയ്യാന്‍ പുതിയ സൈറ്റ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ഡിഎസ്എല്‍, എഫ്ടിടിഎച്ച്, എയര്‍ ഫൈബര്‍ എന്നീ സേവനങ്ങള്‍ക്ക് ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍. ഡിജിറ്റല്‍ പേമെന്‍റുകള്‍ എന്നിവ വഴി ബില്ല് പേ ചെയ്യാം.

tec news
Advertisment