ദേശീയം

ആണ്‍സുഹൃത്ത് പകര്‍ത്തിയ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 24 പേര്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Friday, September 24, 2021

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ 24 പേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. അറസ്റ്റിലായവരില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ജനുവരി മുതല്‍ സെപ്തംബര്‍ വരെ പെണ്‍കുട്ടി പീഡനത്തിനിരയായി. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജനുവരില്‍ പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

ഈ ദൃശ്യങ്ങള്‍ മറ്റ് പ്രതികളുടെ കൈയ്യിലെത്തുകയും, അത് കാണിച്ച് അവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

×