30
Wednesday November 2022
Current Politics

മോഡിയെ ബ്രാൻഡാക്കി അവതരിപ്പിച്ച് ലോകസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടാൻ ബിജെപി തന്ത്രം ! തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട സീറ്റുകൾ പിടിക്കാമെന്ന് ആത്മവിശ്വാസം. സ‌ർവേ നടത്തിയ പ്രൊഫഷണൽ സംഘങ്ങളുടെ റിപ്പോ‌ര്‍ട്ടും 3 സീറ്റ് കിട്ടുമെന്ന് ! ഇടത് – വലത് മുന്നണികളെ നിലംപരിശാക്കി ബിജെപിക്ക് കേരളത്തിൽ താമര വിരിയിക്കാനാവുമോ ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, November 25, 2022

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒരു ബ്രാൻഡാക്കി അവതരിപ്പിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് ഉറപ്പിക്കാൻ ബി.ജെ.പിയുടെ തന്ത്രം തയ്യാർ. ബ്രാൻഡുകളെ ഇഷ്ടപ്പെടുന്ന മലയാളികളെ ആ നിലയ്ക്കുള്ള തന്ത്രം കൊണ്ട് വീഴ്ത്തുകയാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം.

വികസനവും ഭരണത്തിലെ കാര്യക്ഷമതയും കൂടിച്ചേരുമ്പോൾ മോഡി എന്ന ബ്രാൻഡിന് കേരളത്തിൽ നേട്ടമുണ്ടാക്കാനാവുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ശബരിമലയും പിന്നാക്ക സമുദായ വിശാലമുന്നണിയും ന്യൂനപക്ഷ സ്നേഹവുമൊന്നും ഏശാത്ത സാഹചര്യത്തിലാണ് മോദി എന്ന ബ്രാൻഡ് ആയുധമാക്കി സംസ്ഥാന നേതൃത്വം കച്ചമുറുക്കുന്നത്.


കേരളത്തിൽ ഏറെ പ്രതീക്ഷ മൂന്നിടത്താണ് – തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട. ബി.ജെ.പിക്ക് മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുള്ള ഈ സീറ്റുകൾ ഉറപ്പിക്കാൻ ഒരു മാസ്റ്റർ പ്ലാൻ തന്നെയുണ്ട്. ഇവ കൂടാതെ, രണ്ട് ലക്ഷത്തിന് മുകളിൽ വോട്ടുള്ള പാലക്കാടും കാസർകോടും ആറ്റിങ്ങലും ഒരുകൈ നോക്കാവുന്ന മണ്ഡലങ്ങളായാണ് കരുതുന്നത്.


ദേശീയതലത്തിൽ ‘മിഷൻ 450’ ആണ് ബി.ജെ.പി അജണ്ട. നിലവിൽ 303 സീറ്റാണ് പാർലമെന്റിൽ. അതിനൊപ്പം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ വിജയപ്രതീക്ഷയിലോ ആയിരുന്ന 144 മണ്ഡലങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് 24 മാസത്തിലേറെ ശേഷിക്കേ ഈ മണ്ഡലങ്ങളിലെല്ലാം ഒരുക്കങ്ങൾ തുടങ്ങി.

ഓരോ സംസ്ഥാനത്തും ഓരോ പ്ലാൻ ആണ്. കേരളത്തിൽ മോദിയോടുള്ള പ്രീതിയാണ് മുഖ്യവിഷയം. 35 ശതമാനം വോട്ടർമാർക്ക് മോദിയോട് ആരാധനയുണ്ടെന്നാണ് സർവ്വേ റിപ്പോർട്ട്. കേന്ദ്രത്തിന്റെ ഇരുനൂറോളം ജനക്ഷേമ പദ്ധതികളിൽ ഏതെങ്കിലും ഒന്നിന്റെ ഗുണഭോക്താവായ ഒന്നേകാൽ കോടി വോട്ടർമാരുണ്ട് കേരളത്തിൽ.

മോദി എന്നാൽ വികസനം, ദേശാഭിമാനം, പറഞ്ഞത് ചെയ്യുന്ന ഭരണാധിപൻ, ലോകത്ത് ഇന്ത്യയുടെ യശസ് ഉയർത്തിയ നേതാവ് തുടങ്ങിയ മുദ്രകൾ ഉയർത്തിയാവും പ്രചാരണം. ഓരോ മാസവും ഒരു കേന്ദ്രമന്ത്രി സംസ്ഥാനത്ത് ഓരോ ജില്ലയിലും മോദി എന്ന ബ്രാൻഡിന്റെ പ്രൊമോഷന് നേതൃത്വം നൽകും.

ഇക്കൊല്ലം ഏപ്രിലിൽ തുടങ്ങിയ ഒന്നാം ഘട്ട തയ്യാറെടുപ്പ് അടുത്ത മാർച്ചിൽ പൂർത്തിയാകും. അതിനകം ബൂത്ത് കമ്മിറ്റികൾ 18,000ത്തിൽ നിന്ന് 22,000 ആയി വർദ്ധിപ്പിക്കും. ബൂത്ത് രൂപീകരണം, ഫണ്ട് സമാഹരണം, മൂന്നിലേറെ ബൂത്തുകൾ ചേർത്ത് ശക്തികേന്ദ്ര രൂപീകരണം തുടങ്ങിയവ നടത്തും.


പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ള 15,000 നേതാക്കൾ ഹോം ബൂത്തുകൾ രൂപീകരിച്ച് പ്രവർത്തിക്കും. എല്ലാ വീട്ടിലും ബി.ജെ.പി പ്രവർത്തകർ മോദിയുടെ സന്ദേശം എത്തിക്കും. കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് അഭിനന്ദിക്കും.


കേന്ദ്രമന്ത്രി വി. മുരളീധരനാണ് ‘ബ്രാൻഡ് മോദി’ ഏകോപനച്ചുമതല. കേന്ദ്രമന്ത്രിമാരായ ശോഭ കരന്തലജെ, ഭഗവന്ത് ഖുബെ, സുരേഷ് ഗോപി തുടങ്ങിയവരുടെ ടീം സഹായിക്കും.

ദീനദയാൽ ഉപാദ്ധ്യായ രക്തസാക്ഷി ദിനമായ ഫെബ്രുവരി 11ന് ബൂത്ത് രൂപീകരണ ശാക്തികദിനമായി ആചരിക്കുന്നതോടെ ഒന്നാം ഘട്ട മുന്നാെരുക്കം പൂർത്തിയാവും. അതുവരെയുള്ള പ്രവർത്തനം വിലയിരുത്തി രണ്ടാം ഘട്ടം തുടങ്ങും.

More News

കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്ന് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ […]

മലപ്പുറം: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാഗസിൻ “ഡ്രിസിൽ” കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംങ്ങ് ട്രസ്‌റ്റി പി.എം വാര്യർക്ക് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ യു.എ നസീർ സാഹിബിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി. മാഗസിൻ ചെയർമാൻ ആർ ഷുക്കൂർ,എഡിറ്റർ എ. പി. നൗഫൽ ,കെ.എം.സി.സി. നേതാക്കളായ അലി കോട്ടക്കൽ,പി.ടി.എം. വില്ലൂർ, മുസ്ലിം ലീഗ് നേതാക്കളായ സാജിദ് മങ്ങാട്ടിൽ,അഷ്‌റഫ് ,മൂസ ഹാജി കാലൊടി എന്നിവർ സമീപം.

കോഴിക്കോട്: മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശേരി റേഞ്ച് ഓഫിസറോട് കേസെടുക്കാൻ നിർദേശിച്ചതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലയിൽ പറഞ്ഞു. പരാതിയുടെ […]

കൊച്ചി: എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ ഉപനിഷദ് വിചാരയജ്ഞം ഡിസംബര്‍ 1 -ാം തീയതി മുതല്‍ ടിഡിഎം ഹാളില്‍ ആരംഭിക്കുന്നു. വൈകുന്നേരം 5.45ന് കേരള ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് പി. സോമരാജന്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), അഡ്വ. എ. ബാലഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ഡിസംബര്‍ 1 -ാം തീയതി മുതല്‍ 7-ാം തീയതി വരെ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ടിഡിഎം […]

കൊച്ചി; മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മരണങ്ങളുടെ കൊലപാതക സാധ്യതയടക്കംഎല്ലാം വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസില്‍ തന്നെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. മരണകാരണം കണ്ടെത്താന്‍ അടുത്ത നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]

ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീൻ പൂനവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ലെന്നു കാമുകി പൊലീസിനോടു പറഞ്ഞു. വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം 12–ാം ദിവസമാണു ഡേറ്റിങ് ആപ് വഴി അഫ്താബ് പുതിയ കാമുകിയായി മനോരോഗ വിദഗ്ധയെ കണ്ടെത്തിയത്. ഇവർക്ക് അഫ്താബ് സമ്മാനമായി നൽകിയ മോതിരം ശ്രദ്ധയുടേതാണെന്നാണു സൂചന. സംശയിക്കത്തക്കതായി അഫ്താബിൽ […]

കൊച്ചി: ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം…നാല് രാജ്യങ്ങളിൽ നിന്നായി 52 ചിത്രകാരൻമാരുടെ 71 ചിത്രങ്ങളിൽ തെളിയുന്നത് മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബിഒബിപി) പുറത്തിറക്കിയ ‘വേവ്‌സ് ഓഫ് ആർട്’ ചിത്രസമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളിലെ മത്സ്യമേഖലയിലെ സ്ത്രീകളുടെ ജീവിതമാണ് ‘വേവ്‌സ് ഓഫ് ആര്ട്’ ചിത്രസമാഹാരത്തിലുള്ളത്. വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസംസ്‌കരണം, […]

മണ്ണാർക്കാട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതി പ്രവർത്തനങ്ങൾ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസബർ 3 ഭിന്നശേഷിദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തുമെന്ന് എടത്തനാട്ടുകര അഭയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. എടത്തനാട്ടുകര ചിരട്ടക്കുളം എ സി ടി വൊക്കേണൽ സ്പെഷ്യൽ സ്കൂൾ സ്കൂളിൽ ഭിന്നശേഷിക്കാരായ ശലഭങ്ങളുടെ കലാവിരുന്ന് സാഹിത്യ-കവി അരങ്ങ് ,എന്നിവ നടത്താൻ തീരുമാനിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ,അമൃത&ഫ്ലവർസ് ടീവി ചാനൽ ഫെയിം കോമഡി താരം വിഷ്ണു അലനല്ലൂർ,ഡീൽ അക്കാദമി വിദ്യാർത്ഥികൾ, ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി […]

ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്. കോൺഗ്രസ് നേതാവും തിരുവനന്തപുരം […]

error: Content is protected !!