കൈകള്‍ കെട്ടിയിട്ട് ക്രൂര ബലാത്സംഗം, ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തി, യുവതിക്ക് നേരെ നടന്നത് ക്രൂരപീഡനം: പ്രതിയെ കോടതിയില്‍ ഹാജരാക്കി

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി. പ്രതി പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും. ആറ്റിങ്ങല്‍ സ്വദേശിയായ കിരണ്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ കിരണ്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാത്സംഗം. ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണില്‍ നിന്ന് ഇറങ്ങിയോടി.

പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണില്‍ നിന്ന് പിടികൂടുകയായിരുന്നു. യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment