തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാൽ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മറ്റ് പ്രതികൾക്കായി വ്യാപക അന്വേഷണം ആരംഭിച്ചു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെയാണ് ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു. നൂറിലേറെ വെട്ടുകൾ സുധീഷിന്റെ ശരീരത്തിലുണ്ട്. സുധീഷിനെ തേടി പല വീടുകളിലും കയറിയിറങ്ങിയ സംഘം നേരത്തെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്. ഗുണ്ടാ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us/sathyam/media/post_attachments/VzeQscrKXKKaCGZZimI7.jpg)