/sathyam/media/post_attachments/ba4dyOuEC1A8zBJuVs73.jpg)
തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയ ആഘോഷിച്ച പേരാണ് മിലന്‍ എന്ന കുട്ടി മിടുക്കന്റേത്. മിലന്റെ 'ആകാശമായവളെ' എന്ന പാട്ട് ക്ലാസ് മുറിയില്‍ നിന്നും ഓരോ മൊബൈലിലേക്കും പാറി പറന്നു.
കൊടകര മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മിലന്‍. സാമൂഹ്യപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത മാറ്റാന്‍ ആരെങ്കിലും ഒരു പാട്ടു പാടാന്‍ അധ്യാപകന്‍ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടത്.
/sathyam/media/post_attachments/jrnazs4RDVn4kwXOqdbz.jpg)
അധ്യാപകന്റെ ആഗ്രഹത്തിന് വഴങ്ങി സഹപാഠികള്‍ക്കു മുന്നില്‍ മിലന്‍ പാടി തുടങ്ങി. പാട്ട് പാടിയതോടെ പ്രവീണ്‍ അത് തന്റെ മബൈലില്‍ പകര്‍ത്തി. പിന്നീടിത് ഫേസ്ബുക്കിലുമിട്ടു. വെള്ളം എന്ന സിനിമയില്‍ ഷഹബാസ് അമന്‍ ആലപിച്ച ഈ ഗാനം എല്ലാമലയാളികളും വീണ്ടും മൂളി.
അധ്യാപകന്‍ പ്രവീണ്‍ എം കുമാറിന്റെ പോസ്റ്റിന് ആദ്യം നന്ദി പറഞ്ഞൈത്തിയത് പാട്ട് പാടിയ ഷഹബാസ് അമന്‍തന്നെ. സംഗീത സംവിധായകന്‍ ബിജിബാലും മന്ത്രി വി ശിവന്‍കുട്ടിയും എംഎല്‍എമാരും അടക്കമുള്ള പ്രമുഖര്‍ മിലനെ അഭിനന്ദിച്ചു.
/sathyam/media/post_attachments/dwI5hzljjgDx20zSGrr9.jpg)
പലരും പാട്ടും ഷെയര്‍ ചെയ്തു. രണ്ടുദിവസത്തിനകം രണ്ടര ലക്ഷത്തിലേറെ പേരാണ് സമൂഹമാധ്യമത്തിലൂടെ മിലന്റെ പാട്ട് കേട്ടത്. ചിത്രകാരനും പെയിന്റിംഗ് തൊഴിലാളിയുമായ സുകുമാരന്റെയും കുടുംബശ്രീ പ്രവര്‍ത്തക പ്രസന്നയുടെയും മകനാണ് മിലന്‍. പഠനത്തിനും മിടുക്കനാണ് മിലന്‍.
ഇപ്പോള്‍ സംവീധായകന്‍ പ്രജേഷ് സെന്നും മിലന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത സിനിമയില്‍ പാടിപ്പിക്കുമെന്നാണ് പ്രജേഷ് സെന്നിന്റെ ഉറപ്പ്.