തൃശൂര്‍: കേരളത്തില്‍ ആദ്യമായി ഓട്ടിസത്തെ സംഗീതത്തിൽ അലിയിച്ച, ഒട്ടനവധി കർണ്ണാടക സംഗീത കച്ചേരി നടത്തുന്ന ഓട്ടിസം ബാധിച്ച കുട്ടി പൂജ രമേശിനെയും കുടുംബത്തേയും താമസ സ്ഥലത്ത് ചെന്ന് തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി ആദരിച്ചു.
വെല്ലുവിളികൾ അതിജീവിച്ച് നേടിയ ഈ നേട്ടത്തിന് പത്തരമാറ്റ് മൂല്യമുള്ളതാണെന്നും, കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകി കൂടെ നിന്ന കുടുംബത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അനുമോദന ചടങ്ങിൽ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹൻ, മുൻ മേയർ ഐ.പി.പോൾ, ആദരണീയം ചെയർമാൻ അഡ്വ.എസ്.അജി, കോർഡിനേറ്റർ കെ.ഗോപാലകൃഷ്ണൻ, കെ.ഗിരീഷ് കുമാർ, അഡ്വ.സുബി ബാബു, കൗൺസിലർ റെജി ജോയ്, സന്തോഷ് കോലഴി, ജെൻസൻ ജോസ് കാക്കശ്ശേരി, രമേഷ് കൃഷ്ണൻ, കുരിയൻ ചാണ്ടി, ടി.എസ്.സന്തോഷ്, തിമോത്തി വടക്കൻ, ഡേവിഡ് കുരിയൻ എന്നിവർ പ്രസംഗിച്ചു.
ബന്ധുമിത്രാധികൾ, കുടുംബക്കാർ, അയൽവാസികൾ എന്നിവർ സംബന്ധിച്ചു.