വാ​ഹ​നാ​പ​ക​ടം: തൃശൂരിൽ എ​ഐ​വൈ​എ​ഫ് നേ​താ​വിന് ദാരുണാന്ത്യം

New Update

publive-image

Advertisment

തൃ​ശൂ​ർ: എ​ഐ​വൈ​എ​ഫ് നേ​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ന്തി​ക്കാ​ട് ത​ണ്ടി​യേ​ക്ക​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ നി​മ​ല്‍ (27) ആ​ണ് മ​രി​ച്ച​ത്. എ​ഐ​വൈ​എ​ഫ് അ​ന്തി​ക്കാ​ട് മേ​ഖ​ലാ ക​മ്മി​റ്റി ജോ​യി​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ്.

സ്വ​രാ​ജ് റൗ​ണ്ടി​ൽ നാ​യ്ക്ക​നാ​ലി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ​ആണ് അ​പ​ക​ടം നടന്നത്. നിമലിനെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സി​പി​ഐ അ​ന്തി​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും കേ​ര​ള മ​ഹി​ള​സം​ഘം ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ ഷീ​ബ അ​നി​ൽ​കു​മാ​റാ​ണ് മാ​താ​വ്.

Advertisment