New Update
Advertisment
ചെന്നൈ: ചെന്നൈയില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി എം. ശ്വേത(20)യാണ് കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് ആശുപത്രിയിലാണ്. പ്രണം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാഗപട്ടണം സ്വദേശിയായ രാമചന്ദ്രൻ എന്നയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച്ച വൈകിട്ടു മൂന്ന് മണിയോടെയാണു സംഭവം.