ഡൽഹിയിൽ എഎപി അട്ടിമറി, കോൺഗ്രസ് 'സ്വാഹ..' ! ക്ലിഫ് ഹൗസിലെ അബദ്ധ വെടിയിൽ എസ്ഐക്ക് പണികിട്ടി. പിന്നെയും 'വില്ലന്മാർ' തെരുവുനായ്ക്കൾ. ഡൽഹിയിൽ കരുക്കൾ നീക്കി ജോസ് കെ മാണി - ബുധനാഴ്ചയിലെ ടോപ് 10 പകൽ വാർത്തകളിങ്ങനെ

New Update

publive-image

1 . ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിൽ എഎപിയുടെ തേരോട്ടം. പകുതിയിലേറെ സീറ്റുകളില്‍ എഎപി വിജയം. ബിജെപിക്ക് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം നഷ്ടമാകുന്നത് 15 വർഷങ്ങൾക്ക് ശേഷം. കോൺഗ്രസ് .. സ്വാഹ .. !

Advertisment

2 . കേരള സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര ക്രമക്കേട്.  ജനുവരിയിലെ എം.ബി.എ പരീക്ഷയിലെ പകുതി ചോദ്യങ്ങൾ നവംബറിലും അതേപടി ആവർത്തിച്ചു. അദ്ധ്യാപക‌ർ പഴയ ചോദ്യം പകർത്തിവയ്ക്കുന്നു. വി.സിയില്ലാതെ ചോദിക്കാനും പറയാനും ആരുമില്ലാതെ കേരളത്തിന്റെ മാതൃ സ‌ർവകലാശാല.

3 . ക്ലിഫ് ഹൗസില്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ് ഐ ഹാഷിം റഹ്മാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തതാണ് വെടി പൊട്ടാൻ കാരണം.

4 . സംസ്ഥാനത്ത് ഈ വർഷം തെരുവുനായ ആക്രമണത്തിൽ 24 പേർ മരിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. 6 പേർ മരിച്ചത് പേവിഷബാധയേറ്റ്. സെപ്റ്റംബറിൽ 8,355 പേർക്ക് കടിയേറ്റു. ഒക്ടോബറിൽ 7,542.

publive-image

5 .ഡല്‍ഹിയില്‍ പ്രാദേശിക കക്ഷിനേതാക്കളായ 5 മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി ജോസ് കെ മാണി എംപി. പ്രാദേശിക കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന നിലപാടുള്ള കേരള കോണ്‍ഗ്രസ്-എം പ്രമുഖ പ്രാദേശിക കക്ഷികളുമായുള്ള സൗഹൃദം ബലപ്പെടുത്തുന്നു ?

6 . നവജാത ശിശുവും അമ്മയും മരിക്കാനിടയായ സംഭവത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷാവസ്ഥ. ഡോക്റ്ററെ മാറ്റി നിർത്തി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.

7 . ബെംഗളൂരുവിൽ ബൈക്ക് പിക്കപ്പിന്റെ പിന്നിലിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കൊട്ടേപ്പാടം കച്ചേരിപറമ്പ് വെട്ടുകളത്തില്‍ സൈതലവിയുടെ മകന്‍ സമീനുള്‍ ഹഖ് (27), കുടക് പോളിബെട്ട സ്വദേശി ഹമീദിന്റെ മകന്‍ മുഹമ്മദ് ആദില്‍ (24) എന്നിവരാണ് മരിച്ചത്.

8 . തിരുവനന്തപുരത്ത് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ശ്രീവരാഗം വാഴപ്പള്ളി ലെയ്‌നിൽ സജികുമാറാണ് (33) അറസ്റ്റിലായത്.

publive-image

9 . ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത രാത്രി നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. പെൺകുട്ടികളെയല്ല, പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ​ഹ‍ർജിയിലാണ് പ്രതികരണം.

10 . കോട്ടയത്ത്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറുച്ചി ഇത്തിത്താനം കാഞ്ഞിരത്തുമൂട്ടിൽ ഷാബിൻ (23) ആണ് പിടിയിലായത്.

Advertisment