/sathyam/media/post_attachments/KmDoI2sgbfeForVyQV0g.jpg)
1. കണ്ണൂര്‍സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഉത്തരവിട്ട് ഹൈക്കോടതി. പ്രിയയുടെ നിയമനത്തിനു മതിയായ യോഗ്യതയില്ലെന്നും പറയപ്പെടുന്ന യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷണം. സര്‍ക്കാരിന് തിരിച്ചടി.
2. ജര്‍മനിയിലെ പരിശോധനകൾക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചെത്തി. അടിയന്തിരമായി വിദക്ദ്ധ ചികിത്സ തുടരാൻ നിർദേശം. തിരുവനന്തപുരത്ത് പുതുപ്പള്ളി ഹൗസ്സിൽ വിശ്രമിക്കുന്ന ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ ആരെയും അനുവദിക്കില്ല.
3. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കെ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. കേന്ദ്ര റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കെണിയാകും.
4. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്‍റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. സന്നിധാനത്ത് ഭക്തജനത്തിരക്ക്.
5. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്ന് ശശി തരൂര്‍. ആരാണ് മികച്ചവരെന്ന് പാര്‍ട്ടിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് നിരാശയുണ്ടോയെന്ന ചോദ്യം അപ്രസക്തമാണെന്നുമാണ് വാര്‍ത്താ ഏജന്‍സിയോടുള്ള ശശി തരൂരിന്‍റെ പ്രതികരണം.
6. കേരള നിയമസഭയുടെ അടുത്ത സമ്മേളനം ഡിസംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീർ . സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍. ആസന്നമായ സമ്മേളനം സർക്കാരിന് നിർണായകമാകും.
7. മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ കേസിൽ പ്രതി സൈക്കോ സിദ്ധിഖ് എന്നറിയപ്പെടുന്ന അബൂബക്കർ സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയാണ് കേസിൽ പ്രതിയായ അബൂബക്കർ സിദ്ധിഖ്.
8. കോട്ടയത്ത് മണ്ണിടയിൽപ്പെട്ട അതിഥി തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ച് ഫയര്‍ ഫോഴ്സ് മേധാവി ഡോ. ബി.സന്ധ്യ. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പാരിതോഷികം നൽകുമെന്നും ഡിജിപി .
9. യുക്രെയ്ന്‍ സംഘര്‍ഷം തുടരുന്നതിനിടെ പോളണ്ട് അതിര്‍ത്തിക്കുള്ളില്‍ മിസൈല്‍ പതിച്ചത് ആശങ്കക്കിടയാക്കി. മിസൈല്‍ സ്ഫോടനത്തില്‍ രണ്ടു പോളിഷ് പൗരന്‍മാര്‍ മരിച്ചു.
10. മുന്തിരി ജ്യൂസില്‍ മയക്കുമരുന്ന്; മലപ്പുറത്ത് കുടുംബത്തിന്‍റെ വിശ്വാസം നേടി കെണിയില്‍ വീഴ്ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പാണ്ടിക്കാട് കാരായപ്പാറ സ്വദേശി മമ്പാടന്‍ അബ്ബാസിനെയാണ് (45) പൊലീസ് അറസ്റ്റ് ചെയ്തത്. 'രോഗികള്‍' ഇല്ലാത്തപ്പോൾ 'ആള്‍ദൈവം' ജീവിച്ചത് കൂലിപ്പണിക്ക് പോയി !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us