വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം മുന്‍കൂട്ടി കാണാത്തത് ഇന്‍റലിജന്‍സ് വീഴ്ച ! കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം ലാന്റ് ചെയ്തതോടെ വിമാനത്തിനുള്ളില്‍ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധിച്ചവരെ കൈകാര്യം ചെയ്തത് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ! വിമാനത്തിലെ പ്രതിഷേധം ഏറെ ഗൗരവത്തോടെ കാണാന്‍ സംരക്ഷണ സേനയും 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം:കണ്ണൂരില്‍ നിന്നും വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധം മുന്‍കൂട്ടി കാണാതെ ഇന്‍റലിജന്‍സും. മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധിച്ചത്.

കറുത്ത വസ്ത്രമണിഞ്ഞ രണ്ടു യുവ നേതാക്കള്‍ നേരത്തെ തന്നെ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. വിമാനത്തില്‍ കയറാന്‍ വന്ന ഇവരോട് പ്രതിഷേധിക്കാനാണോ എന്ന് വിമാനത്താവളത്തിലെ സുരക്ഷാ സേനയും ചോദിച്ചിരുന്നു.

എന്നാല്‍ തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള യാത്ര എന്നായിരുന്നു ഇവരുടെ വിശദീകരണം. ഇത് വിശ്വസിച്ച സുരക്ഷാ വിഭാഗം ഇവരെ കടത്തിവിട്ടു. പോലീസ് സുരക്ഷ മറി കടന്നാണ് കറുത്ത ഷര്‍ട്ടണിഞ്ഞ് പ്രവര്‍ത്തകര്‍ വിമാനത്തിലെത്തിയത്.

publive-image

പെട്ടെന്ന് വിമാനത്തില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ കൈകാര്യം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇപി ജയരാജന്‍ തള്ളിമാറ്റുകയിരുന്നു.

ജയരാജന്‍റെ തള്ളില്‍ ഇവര്‍ നിലത്തു വീണു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇപി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്.

Advertisment