തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ ഒരു മാസ ത്തിനകം തുടങ്ങി വയ്ക്കാൻ തീരുമാനം. വിജ്ഞാപനം ഈ മാസം തന്നെ ഇറങ്ങും. ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 50 % തുക നൽകും. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
കിഫ്ബി വഴി 1000 കോടി രൂപ
ഭൂമി ഏറ്റെടുക്കലിന് അനുവദി ക്കുമെന്നായിരു പ്രഖ്യാപനം. ഏതെങ്കിലും സാഹചര്യത്തിൽ ഇത് വൈകിയാൽ നിലവിൽ തുടങ്ങിവയ്ക്കാത്ത ഏതെ ങ്കിലും റോഡ് പദ്ധതികളുടെ ഫണ്ട് ഉപയോഗിക്കാമെന്ന ആശയവും യോഗത്തിലുണ്ടായി. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ചില ജില്ലകളിൽ ഏറ്റെടുക്കലിനു നേരിടുന്ന പ്രശ്നങ്ങൾ ദേശീയ പാത അതോറിറ്റി അധികൃതർ യോഗത്തിൽ ഉന്നയിച്ചു.
കരാറുകാർ ആവശ്യപ്പെട്ടാൽ കലക്ടർമാർ പൊലീസ് സംരക്ഷണം നൽകാമെന്നു ധാരണയായി.
ധനകാര്യ സെക്രട്ടറി ആർ.കെ സിങ്, പൊതുമരാമത്ത് സെക്രട്ട അജിത്കുമാർ, ജോയിന്റ് സെക്രട്ടറി എസ്.സാംബശിവറാവു, വിവിധ ജില്ലകളിലെ കലക്ടർ മാർ തുടങ്ങിയവരും പങ്കെടുത്തു.