മഴത്തുള്ളി വീണാൽ അലിഞ്ഞു പോകുന്ന റോഡുകൾ: റോഡ് പണിക്കായി സർക്കാർ മുടക്കുന്ന തുകയുടെ 40 ശതമാനമേ റോഡിൽ മുടക്കുന്നുള്ളൂ. ബാക്കി 60 ശതമാനം പലരുടെയും പോക്കറ്റിലേക്ക് !

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഹെൽമെറ്റ്‌ ധരിച്ചില്ലെങ്കിൽ പിഴ, സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലെങ്കിൽ പിഴ, നോ പാർക്കിംങ്ങിൽ പാർക്ക്‌ ചെയ്താൽ പിഴ, സൺഫിലിം‌ ഒട്ടിച്ചാൽ പിഴ, വണ്ടികൾ മോഡിഫിക്കേഷൻ ചെയ്താൽ പിഴ, ബൈക്കിൽ മൂന്നുപേർ കയറിയാൽ പിഴ, പ്ലാസ്റ്റിക്‌ ഉപയോഗിച്ചാൽ പിഴ, എന്നാൽ റോഡിലെ പാതാള കുഴികൾ ആർക്കും ഉത്തരവാദിത്വമില്ല.

പൊട്ടിപ്പൊളിഞ്ഞ്‌ തകർന്ന് നശിച്ച റോഡുകൾ - ആർക്കും ഉത്തരവാദിത്വമില്ല. പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകൾ - ആർക്കും ഉത്തരവാദിത്വമില്ല. അപകടം വരുത്തി ഉയർന്നുനിൽക്കുന്ന റോഡിന്റെ ഇരുവശങ്ങൾ - ആർക്കും ഉത്തരവാദിത്വമില്ല. കാഴ്ച മറച്ചുകൊണ്ട്‌ പോലും റോഡിന്റെ വശങ്ങളിലുള്ള ഫ്ലക്സ്‌ ബോർഡുകൾ -‌ ആർക്കും ഉത്തരവാദിത്വമില്ല. റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ, തെളിയാത്ത വഴിവിളക്കുകൾ,
കാടുപിടിച്ചു കിടക്കുന്ന ദിശാബോർഡുകൾ ആർക്കും ഉത്തരവാദിത്വമില്ല.

publive-image

നികുതി കൊടുക്കുന്നവരാണ്‌ എന്നും കുറ്റവാളികൾ. ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട്‌ അർമ്മാദിച്ചു ജീവിക്കുന്ന വിവിധ അഡ്മിനിസ്ട്രേഷനിലുള്ള മന്ത്രിമാർക്ക്‌ എതിരേയും ഉദ്യോഗസ്ഥർക്ക്‌ എതിരേയും കെടുകാര്യസ്ഥതയ്ക്ക്‌ ഒരിക്കൽപ്പോലും കേസ്‌ എടുക്കാറില്ല.
ഇതാണ്‌ കേരളത്തിന്റെ ദുരവസ്ഥ.

റോഡ് പണിക്കായി സർക്കാർ മുടക്കുന്ന തുകയുടെ 40 ശതമാനമേ റോഡിൽ മുടക്കുന്നുള്ളൂ . ബാക്കി 60 ശതമാനം പലരുടെയും പോക്കറ്റിലേക്ക് പോകുകയാണ്. ട്വൻറി20 യുടെ വരവോടെ കിഴക്കമ്പലത്തെ രാഷ്ട്രീയക്കാർക്ക് പണം തട്ടാനുള്ള വഴികൾ അടഞ്ഞു.

അതുകൊണ്ടാണ് അവർ എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതും റോഡുപണിക്കു എതിരുനിൽക്കുന്നതും ട്വൻറി 20 യെ തോൽപിക്കാൻ ആശയവും ആദർശവുമൊക്കെ വലിച്ചെറിഞ്ഞു ബദ്ധവൈകളായിരുന്നവർ ഇപ്പോൾ കിഴക്കമ്പലത്ത് ഒന്നിച്ചു നിൽക്കുന്നതും. ഇതാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയം എന്ന് ജനങ്ങൾ തിരിച്ചറിയണം .'ട്വൻറി 20' യുടെ അമരക്കാരൻ സാബു എം ജേക്കബ്.

ചില പ്രതികരണങ്ങൾ:

''മഴക്കാലത്തിന് മുന്നേ റോഡിന്റെ മഴ വെള്ളത്തെ പ്രതിരോധിച്ചു കൊണ്ടുള്ള രീതിയിൽ പണി പൂർത്തികരിക്കണം . കോൺട്രാക്ടർക്ക് പണി തീരുന്ന മുറക്ക് തന്നെ അവരുടെ ബില്ല് പാസാക്കി കൊടുക്കുക കൂടാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും നിലയ്ക്ക് നിര്ത്തിക്കു'' - ജോസഫ് മാത്യു

''കേരളത്തിൽ നല്ല റോഡ് പണിയണമെങ്കിൽ കരാറുകാർ രാഷ്ട്രീയക്കാർക്കും, ഉദ്യോഗസ്ഥർക്കും കമീഷനും, കിമ്പളവും, പാർട്ടി സം ഭാവനകളും കൊടുക്കുന്നത് ആദ്യം അവസാനിപ്പിക്കണം''- ഹരിദാസ് കൃഷ്ണന്‍

''പത്തു വർഷമായിട്ടും റീടാറിങ് പോലും ചെയ്യാത്ത ഒരുപാട് റോഡുകൾ ഇപ്പോഴും കേരളത്തിലുണ്ട്. ഇലക്ഷൻ വരുമ്പോൾ മാത്രം കോടികളുടെ പ്രഖ്യാപനങ്ങൾ മാത്രം നടത്തിയിട്ട് പോകുന്ന ഒരുപാട് രാഷ്ട്രീയക്കാർ ഉണ്ട്'' - ഗോപു കൃഷ്ണന്‍ പി. നായര്‍

''കേരളത്തിലെ റോഡ് നന്നാകണമെങ്കിൽ കോൺട്രാക്ടർക്ക് അനുവദിക്കുന്ന ഫണ്ടിൽ നിന്നുള്ള ശതമാന കണക്ക് വെച്ചുള്ള കമ്മീഷൻ എന്ന മാമൂൽ പരിപാടി അവസാനിപ്പിച്ചാൽ മതി'' - സഫീദ് കുമ്മനം

''ജനം ടാക്സ് അടക്കുന്നത് രാഷ്ട്രീയ ഭരണകൂടവും ഉദ്യോഗസ്ഥ വർഗത്തിനും സുഖിക്കാനുമുള്ള താണന്ന് ജനം അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഭരണകൂടതിൽ ഉള്ളവരുടെ വിവരക്കേടും ധാർഷട്യവും ജനം സഹിക്കും എന്ന് അവർക്കറിയാം'' - മുസ്തഫ പെട്രോസെര്‍വ് ആലുങ്കല്‍

''മഴത്തുള്ളി വീണാൽ അലിഞ്ഞു പോകുന്ന റോഡുകൾ മാത്രം ഉണ്ടാക്കാൻ അറിയുന്ന പിഡബ്ല്യുഡി... എല്ലാറ്റിനെയും തല്ലിയൊടിച്ചു എല്‍ & ടി പോലുള്ള ഒരു ധാര്‍മ്മികമായി നയിക്കപ്പെടുന്ന കമ്പനിയ്ക്ക് കോൺട്രാക്ട് നൽകിയാൽ റിപ്പയറും മെയിന്‍റനന്‍സ് കോസ്റ്റും പകുതിയിൽ അധികം കുറയും. ആ പണം മറ്റു മേഖലകളിൽ ജനങ്ങൾക്ക് ഉപയോഗമുണ്ടാകും !'' -എംസി മുനീര്‍

''ആദ്യം വേണ്ടത് ആ ജല അതോറിറ്റിയുടെ അനാസ്ഥ മാറ്റിയെടുക്കണം. ഈ നശൂലങ്ങൾ കാരണമാ കേരത്തിലെ 50 ശതമാനം റോഡും കേടു വരുത്തുന്നത്. ഇതിന്റെ ഇടയിലൂടെ ഫണ്ട്‌ അടിച്ചു മാറ്റുന്ന മാന്യന്മാരും'' - ഹരി ടി സരോജിനി

Advertisment